KeralaLatest News

അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ; പ്രതിയുടെ മൊഴി പുറത്ത്

തിരൂർ : അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. പെൺകുട്ടിയെ കുത്തിക്കൊന്നത് പണിയെടുത്ത കൂലി നൽകാത്തതിനാലെന്ന് പ്രതിയായ ബംഗാളി പോലീസിന് മൊഴി നൽകി.

തൊഴിലാളിയായ പ്രതി സാദത്ത് ഹുസൈനെ തിരൂർ വിഷുപ്പാടത്തെ വാടക വീട്ടിലെത്തിച്ച് ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന വീട്ടിൽനിന്ന് സമീന കാത്തൂറിനെ കുത്തിയ കത്തിയും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. സമീപത്ത് താമസിക്കുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെയും തെളിവെടുപ്പിനെത്തിയ സംഘം ചോദ്യം ചെയ്തു.

മരിച്ച പെൺകുട്ടിയുടെ പിതാവ് സുന്ദറിന്റെ കൂടെയാണ് സാദത്ത് കെട്ടിടനിർമാണ ജോലി ചെയ്തിരുന്നത്. 4 വർഷം പണിയെടുത്ത കൂലിയായ 90,000 രൂപ സുന്ദർ നൽകാനുണ്ട്. കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് വീട്ടിൽ എത്തിയപ്പോൾ പിതാവ് നാട്ടിൽപ്പോയെന്ന് സമീന അറിയിച്ചു. തുടർന്നുണ്ടായ വാക്കു തർക്കത്തിനിടയിൽ കത്തിയെടുത്ത് സമീനയെ കുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ ശരീരം കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button