ന്യൂഡൽഹി: അജ്ഞാതരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നിൽ മയക്കമരുന്ന് മാഫിയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു നശിപ്പിച്ചു.ദില്ലി തയ്മൂര്‍ നഗറിലാണ് കൊലപാതകം. രൂപേശ് കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുടെ അക്രമങ്ങളിലും കല്ലേറിലും നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ രണ്ട് ബൈക്കിന് തീവെച്ചു.
അജ്ഞാതര്‍ റോഡിലൂടെ നടന്നു പോക്കുകയായിരുന്നു യുവാവിന് നേരെ നിറയൊഴിക്കുകയായിരുന്നു. രൂപേശ് കുമാറിനെ പിന്തുടര്ന്നെത്തിയ രണ്ടു പേരിൽ ഒരാള്‍ രൂപേശിന് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമീപത്ത് സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടി. പ്രദേശവാസികള്‍ രൂപേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Post Your Comments