തൃശൂര്‍: മകന്‍ ജയിലില്‍ നിന്നയച്ചകത്ത് കുടുക്കിയത് ഒരു വര്‍ഷം മുമ്പ് സ്വന്തം അച്ഛന്‍ഡറെ മരണത്തിനിടയാക്കിയ കൊലപാതകിയെ. ഇതോടെ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനു സമീപം ഓട്ടോയിടിച്ച് എടത്തിപ്പറമ്പില്‍ മുരളീധരന്‍ (65) മരിച്ച കേസ് ഒടുവില്‍ തെളിഞ്ഞു. ഒരു വര്‍ഷം മുമ്പാണ് മുരളീധരന്‍ ഓട്ടോയിടിച്ച് മരണപ്പെട്ടത്. അപകടത്തിനിടയാക്കിയ ഓട്ടോ ഡ്രൈവര്‍ കോഴിക്കുളങ്ങര ആശാരിപ്പറമ്പില്‍ ശ്രീലാലുവിനെ (38) ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. ഇതിന് വഴിതെളിച്ചത് കൊലപാാതക കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുരളീധരന്റെ മകന്‍ മനുഷ്യാവകാശ കമ്മിഷനയച്ച കത്താണ്.
2017 ജൂണ്‍ 13ന് രാത്രി പുല്ലൂറ്റ് പാലത്തിനു സമീപത്തെ പലചരക്കു കടയിലേക്കു നടന്നുപോയ മുരളീധരനെ ഓട്ടോ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ശ്രീലാലു അപകടം നടന്നയുടന്‍ രക്ഷപ്പെട്ടു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുരളീധരനെ സമീപത്തുണ്ടായിരുന്നവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ കൊല്ലപ്പെട്ട കേസില്‍ ജയിലീല്‍ കഴിയുന്ന് രാജേഷിന്റെ മൂന്നു മക്കളേയും നോക്കിയിരുന്നത് മുരളീധരനായിരുന്നു. ഇയാളുടെ മരണത്തോടെ കുട്ടികളുടെ ജീവിതം ബുദ്ധിമുട്ടിലായി. സംരക്ഷണയിലായിരുന്നു. മൂന്നു പേരക്കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താനാവാതെ മുരളീധരന്റെ ഭാര്യ തങ്ക നിസഹായയായി. ഇതറിഞ്ഞതോടെയാണ് രാജേഷ് ജയിലില്‍ നിന്നു മനുഷ്യാവകാശ കമ്മിഷനു കത്തെഴുതി. അന്വേഷണം ഊര്‍ജിതമാക്കണമെന്നു കമ്മിഷന്‍ റൂറല്‍ പൊലീസിനു നിര്‍ദേശം നല്‍കി.
തുടര്‍ന്ന് റൂറല്‍ പൊലീസ് മേധാവി എം.കെ. പുഷ്‌കരന്റെ നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് ആയിരത്തോളം ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
Post Your Comments