തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ബാലബാസ്‌കറിന്റെ മരണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം അറിയിച്ചു. ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കാളിയാവുന്നുവെന്നും വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്‌ക്കറെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചാരായാനും ബന്ധുക്കളെ സമാധാനിപ്പിക്കാനുമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പോയിരുന്നതായും ആകസ്മികമായെത്തിയ ഹൃദയാഘാതമാണ് ആ മിടുക്കനായ ചെറുപ്പക്കാരനെ അപഹരിച്ചുകളഞ്ഞതെന്നും കോടിയേരി പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രണയഗാനങ്ങള്‍ അടങ്ങിയ ആല്‍ബങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം ബാലഭാസ്‌കറിന്റെ കഴിവിനുള്ള അംഗീകാരമാണ്. വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ഏറെ ആരാധകരുണ്ട്. കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്ന വ്യക്തിയായിരുന്നു- അദേദഹം വ്യക്തമാക്കി.
Post Your Comments