തിരുവനന്തപുരം: കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരോട് ക്ഷുഭിതനായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പവർ ഇൻഫ്രാടെക് കമ്പനിക്കു ബീയർ ഉൽപാദനകേന്ദ്രം (ബ്രൂവറി) സ്ഥാപിക്കാൻ കളമശേരി കിൻഫ്ര പാർക്കിൽ സ്ഥലം അനുവദിച്ചതു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻനായരുടെ മകനും കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരുമായ ടി. ഉണ്ണികൃഷ്ണനോട് മന്ത്രി ക്ഷുഭിതനാകുകയായിരുന്നു.
സ്ഥലം ലഭ്യമാണോയെന്നു ചോദിച്ചപ്പോൾ ഉണ്ടെന്നു പറഞ്ഞതേയുള്ളൂവെന്നും ഇതുവരെ കൈമാറിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഇതറിഞ്ഞു ക്ഷുഭിതനായി ഉണ്ണികൃഷ്ണനെ കണ്ട് മാധ്യമങ്ങളെ കാണരുതെന്ന് താക്കീത് ചെയ്തു.
പവർ ഇൻഫ്രാടെക്കിന്റെ അപേക്ഷയിൽ മൂന്നാം ദിവസം അനുകൂല മറുപടി നൽകിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ നിഷേധിക്കുന്നുവെങ്കിലും അദ്ദേഹം കമ്പനിക്കു നൽകിയ കത്ത് ഇത്തരത്തിലുള്ളതല്ല. സ്ഥലം കൈമാറാൻ തയാറാണെന്നാണ് 2017 മാർച്ച് 29നു കമ്പനിക്കു നൽകിയ കത്തിൽ പറയുന്നത്. അപേക്ഷ ലഭിച്ചു മൂന്നാം ദിവസമാണിത്.
മറ്റു വകുപ്പുകളുടെ കൂടി അനുമതി തേടിയ ശേഷം സ്ഥലം കൈമാറുന്നതിനെക്കുറിച്ചു തീരുമാനിക്കാമെന്ന് അറിയിച്ചെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. എന്നാൽ തീരുമാനം പിന്നീട് എന്നു കത്തിൽ പറയുന്നതേയില്ല. മറ്റു വകുപ്പുകളുടെ അനുമതി കൂടി ഉടൻ വാങ്ങണമെന്നു മാത്രമാണു നിർദേശം. എ.സി.മൊയ്തീൻ വ്യവസായ മന്ത്രിയായിരിക്കെയാണു പവർ ഇൻഫ്രാടെക് കിൻഫ്രയെ സമീപിച്ചത്.
Post Your Comments