പുതുച്ചേരി: പ്രമുഖരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ദിവസമാണ് ഗാന്ധി ജയന്തി. ശുചീകരണ സന്ദേശമായി നേതാക്കള്‍
ചൂലുമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സ്വീകരിച്ചിരുക്കുന്നത് വ്യത്യസ്തമായ രീതിയാണ്. വൃത്തിഹീനമായ അഴുക്കു ചാലില്‍ മണ്‍വെട്ടിയുമായി അദ്ദേഹം ശുചീകരണം നടത്തുന്നത് സമൂഹമാധ്യമങ്ങളില്ഡ വൈറലായിരിക്കുകയാണിപ്പോള്‍.
അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ഇറങ്ങി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് പോസ്റ്റ് ചെയ്തത്.
#SwachhataHiSeva #SwachhBharat #SwachhBharatMission cleaning at #Nellithope #Puducherry pic.twitter.com/FkeKvfClZK
— V.Narayanasamy (@VNarayanasami) October 1, 2018
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ ആരംഭിച്ച ‘സ്വഛതാ ഹി സേവ’യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പൊതുജന പങ്കാളിത്തം കൊണ്ടുവരിക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.
Post Your Comments