NattuvarthaLatest News

കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം, ആളപായമില്ല

കഴക്കൂട്ടത്തു നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്

കഴക്കൂട്ടം: കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകക്കെട്ടിടത്തിൽ കഴിഞ്ഞ രാത്രിയിൽ തീപിടിത്തമുണ്ടായി.

പഴയ തുണികൾ ശേഖരിച്ചു വിൽപന നടത്തുന്ന കുടുംബങ്ങൾ താമസിക്കുന്ന വീടിനോടു ചേർന്ന ഗോഡൗണാണ് അഗ്നിക്കിരയായത്. ശേഖരിച്ചു വച്ചിരുന്ന തുണികൾ പൂർണമായും കത്തിയമർന്നു. കഴക്കൂട്ടത്തു നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണു തീ കെടുത്തിയത്. ആളപായമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button