എറണാകുളം: 200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമം . സംഭവത്തിന് പിന്നില്‍ ചെന്നൈ സ്വദേശി അലിയെന്ന് എക്സൈസിന്റെ കണ്ടത്തൽ. വിദഗ്ധമായി പാക്ക് ചെയ്ത പാഴ്സൽ ചെന്നൈയിൽ നിന്നാണ് കൊച്ചിയിലെ കൊറിയർ സർവീസ് ഓഫിസിൽ എത്തിയത്. സമയം കഴിഞ്ഞിട്ടും ഉടമസ്ഥരോ , എത്തിക്കേണ്ട അഡ്രസോ കിട്ടാതെ വന്നതോടെയാണ് എക്സൈസിനെ അറിയിച്ചതെന്ന് കൊറിയർ സർവീസ് അധികൃതർ പറയുന്നു.
പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ സ്വദേശിയായ അലിയുടെ നന്പർ അന്വേഷണ സംഘത്തിന് കിട്ടിയത്. രാജ്യാന്തര മയക്കുമരുന്ന് കടത്തുസംഘത്തിന്റെ കണ്ണിയാണ് അലിയെന്നും , വർഷങ്ങളായി ഇയാള്‍ കൊച്ചി വിമാനത്താവളം വഴി ഇത്തരത്തില്‍ മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്നും എക്സൈസ് കണ്ടെത്തി. ഇയാളുടെ കേളത്തിലെ കൂട്ടാളിയായ കണ്ണൂർ സ്വദേശി പ്രശാന്തിനായും തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
Post Your Comments