ഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് സ്ഥാനമൊഴിയുകയാണ്. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സുപ്രീംകോടതി സുപ്രീം ആയി തന്നെ തുടരുമെന്നും വിരമിക്കൽ പ്രസംഗത്തിൽ ദീപക് മിശ്ര പറഞ്ഞു.
ഒരു ജഡ്ജി എന്ന നിലയിൽ പൗര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാൻ ജസ്റ്റിസ് മിശ്ര ശ്രമിച്ചുവെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അഭിപ്രായപ്പെട്ടു. ദീപക് മിശ്രയുടെ ഹാദിയ കേസിലെ വിധി അടക്കം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രകീര്‍ത്തിക്കുകയും ചെയ്തു. ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ആരോപണങ്ങൾ അനാവശ്യമായിപ്പോയെന്ന് ചടങ്ങിൽ സംസാരിച്ച ബാര്‍ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു.
Post Your Comments