ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത് . ലോക അഹിംസ ദിനത്തില്‍, കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുളള അവസരം ഒരുക്കുന്നില്ല. അവരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ക്ക് ഇപ്പോള്‍ രാജ്യതലസ്ഥാനത്തേക്ക് വരാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കാര്‍ഷിക കടം എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. 70,000 ലേറെ കര്‍ഷകരാണ് റാലിയില്‍ അണിനിരന്നത്.
Post Your Comments