Latest NewsIndia

കർഷക പ്രക്ഷോഭത്തിൽ സംഘർഷം ; ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രസർക്കാരിന്റെ ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്ക് എ​തി​രെ ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നു. ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍റെ(​ബി​കെ​യു) നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന മാ​ര്‍​ച്ച്‌ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ​ത്തി.

ക​ര്‍​ഷ​ക​ര്‍ പോ​ലീ​സ് ​ബാരിക്കേഡുകൾ തകർത്തതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസും കർഷകരും ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലിൽ നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹിയിലെ പത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിലായിരുന്നു സംഘർഷം ഉണ്ടായത്.

എന്ത് പ്രശ്നങ്ങൾ നേരിട്ടാലും സമരവുമായി മുൻപോട്ട് പോകുമെന്ന് കർഷകർ അറിയിച്ചു. കർഷകർക്ക് ന്യായവില ഉറപ്പാക്കുക ,കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണം, ക​ര്‍​ഷി​ക വി​ള ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണം, ചെ​റു​കി​ട ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്ക​ണം തു​ട​ങ്ങി​യ 21 ആ​വ​ശ‍്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്‌ നടത്തിയത്.

സെ​പ്റ്റം​ബ​ര്‍ 23ന് ​ഹ​രി​ദ്വാ​റി​ല്‍ നി​ന്ന് തു​ട​ങ്ങി​യ മാ​ര്‍​ച്ചി​ല്‍ എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം ക​ര്‍​ഷ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കി​സാ​ന്‍ ക്രാ​ന്തി പ​ദ​യാ​ത്ര എ​ന്ന പേ​രി​ലാ​ണ് റാ​ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button