KeralaLatest News

ലക്ഷ്മിയെ തനിച്ചാക്കി മകളുടെ ലോകത്തേക്ക്….ഹൃദയാഘാതത്തിലൂടെ മരണം കവര്‍ന്നെടുത്തത് തീരാ നഷ്ടത്തെ; ബാലഭാസ്‌കറിന് പ്രണാമം

കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെഒരേ രീതിയില്‍ ആസ്വദിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ആ വിസ്മയത്തിന് ഒരു പേരേയുള്ളൂ......ബാലഭാസ്‌കര്‍!

ആ നാദം ഇനി ആര്‍ക്കും കേള്‍ക്കാനാകില്ല. അപകടത്തിന്റെ രൂപത്തില്‍ വന്ന് ഹൃദയാഘാതത്തിലൂടെ വയലിനിസ്റ്റ് ബലഭാസ്‌കറുടെ ജീവന്‍ മരണം കവര്‍ന്നെടുത്തപ്പോള്‍ ഒരോ സംഗാതാസ്വാദ്യകനും നഷ്ടമായത് സംഗീത വിസ്മയത്തെ ആയിരുന്നു. ഞെട്ടലോടെ മാത്രമല്ല, പലര്‍ക്കും ഈ വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല എന്നതാണ് സത്യം. കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെഒരേ രീതിയില്‍ ആസ്വദിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ആ വിസ്മയത്തിന് ഒരു പേരേയുള്ളൂ……ബാലഭാസ്‌കര്‍!

തന്റെ 12ാം വയസില്‍ വയലിനുമായി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കറിന് ആരാധകരുടെ മനസില്‍ ഇടംനേടാന്‍ അധിക നാളുകള്‍ വേണ്ടി വന്നില്ല. മൂന്നാം വയസില്‍ അമ്മാവന്‍ ബി ശശികുമാറില്‍നിന്ന് കര്‍ണാകട സംഗീതത്തില്‍ ബാലപാഠം അഭ്യസിച്ചുതുടങ്ങിയ അദ്ദേഹം മലയാളികളില്‍ ഒരു വിസ്മയം തീര്‍ത്തതിന് ശേഷമാണ് നമ്മോട് വിട വാങ്ങിയത്.

‘കണ്ണുതുറന്ന് അവന്‍ കുഞ്ഞിനെ ചോദിച്ചാല്‍ എന്ത് പറയും’. ബാലഭാസ്‌കറിന്റെ ജീവന്‍ തിരിച്ചുകിട്ടാനായി കണ്ണീരോടെ കാത്തിരിക്കുമ്‌ബോഴും പ്രീയപ്പെട്ടവരുടെ ഉള്ളില്‍ ഈ ചോദ്യമായിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പില്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്ന കുഞ്ഞി വെളിച്ചം ഇനിയില്ലെന്ന വാര്‍ത്ത ബാലഭാസ്‌കര്‍ അറിയുന്ന ആ നിമിഷത്തെക്കുറിച്ച്. എന്നാല്‍ ഇന് ആര്‍ക്കും അങ്ങനെ ആശങ്കപ്പെടേണ്ട….കാരണം പതിനഞ്ച് വര്‍ഷത്തിന് ശേഷം തങ്ങളിലേക്കെത്തിയ മാലാഘക്കുട്ടിയുടെ അടുത്തേക്ക് ഒടുവില്‍ ഭാര്യ ലക്ഷ്മിയേയും തനിച്ചാക്കി ബാലു യാത്രയായി.

വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്‌കര്‍, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നല്‍കിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തില്‍ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ് ,ആദ്യമായ്  എന്നിങ്ങനെ പ്രണയ ആല്‍ബങ്ങള്‍ നിരവധി. യൂണിവേഴ്സിറ്റ് കോളജില്‍ ബിഎ,എംഎ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ രൂപീകരിച്ച കണ്‍ഫ്യൂഷന്‍ ബാന്റിലൂടെയാണ് നീ അറിയാന്‍ എന്ന സ്വതന്ത്ര മ്യൂസിക് ആല്‍ബം ചിട്ടിപ്പെടുത്തി.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് ബാലഭാസ്‌ക്കര്‍.

പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലയുടെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.മകളുടെ പേരിലുള്ള വഴിപാടുകള്‍ പൂര്‍ത്തിയാക്കാന്‍ 23 ന് തൃശൂര്‍ക്ക് പോയ കുടുംബം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് 24 ന് രാത്രിയോടെ തിരുമലയിലേക്ക് മടങ്ങിയതാണ്.

ബാലഭാസ്‌കറിന്റെ അവസ്ഥ മോശമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെയായിരുന്നു പ്രതീക്ഷ. ആരോഗ്യനിലയില്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നതോടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ വയലിനില്‍ മാന്ത്രികത വിരിയിക്കാന്‍ ഇനി ആ വിരലുകള്‍ ചലിക്കില്ല. ആറ് ദിവസമാണ് ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. എയിംസില്‍ നിന്നും ചികിത്സിക്കാന്‍ ഡോക്റ്റര്‍മാര്‍ എത്തിയെങ്കിലും അദ്ദേഹത്തെ മരണം കീഴ്പ്പെടുത്തുകയായിരുന്നു.

വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശികുമാറിന്റെ ശിക്ഷണത്തില്‍ മൂന്ന് വയസു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ബാലഭാസ്‌കര്‍ ആദ്യമായി വയലിനുമായി സ്റ്റേജിലെത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ വയലിനില്‍ ഒന്നാംസ്ഥാനം നേടിയ ബാലഭാസ്‌കര്‍ പതിനേഴാം വയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. തുടര്‍ന്ന് മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ഇന്തോ വെസ്റ്റേണ്‍ ഫ്യൂഷന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്.

ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ത്തന്നെ പ്രശസ്തനായ ബാലഭാസ്‌കര്‍, ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സംഗീത രംഗത്ത് ബാലഭാസ്‌കര്‍ പ്രതിഭ തെളിയിച്ചു.അമ്മയുടെ സഹോദരന്‍ ബി ശശികുമാറായിരുന്നു ബാലഭാസ്‌കറിന്റെ ഗുരുനാഥന്‍. തന്ത്രി വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങള്‍ ബാലഭാസ്‌കര്‍ സ്‌കൂള്‍ കാലത്ത് തന്നെ സ്വന്ചതമാക്കിയിട്ടുണ്ട്. എആര്‍ റഹ്മാനെ അടക്കം വിസ്മയിച്ച കലാകാരന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാത്ത മാനസികാവസ്ഥയിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button