നിനക്കായി തോഴീ പുനര്‍ജനിക്കാം, ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാന്‍…. ഈസ്റ്റ് കോസ്റ്റിലൂടെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുമ്പോള്‍ ബാലഭാസ്‌കര്‍ അറിഞ്ഞു കാണുമോ, ഈ വരികള്‍ക്ക് ഇത്രയും അര്‍ത്ഥം തന്റെ ജീവിതത്തിലുണ്ടാകുമെന്ന്. വയലിനില്‍ വായനശാല തീര്‍ത്തിരുന്ന ആ ഉദയസൂര്യന്‍ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല മലയാളികള്‍ക്ക്. കാല്‍ നൂറ്റാണ്ടിലേറെയായി സംഗീതവേദികളില്‍ വിസ്മയം തീര്‍ത്തിരുന്ന ആ സൂര്യന്‍ മറഞ്ഞുപോയത് സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെ.
ബാലഭാസ്‌കറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായി, ആദ്യമായി, എന്നീ ആല്‍ബങ്ങള്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ട് 20 വര്‍ഷമാകുന്നു. വിരലുകളില്‍ മാന്ത്രിക സ്പര്‍ശവുമായെത്തിയ ഈ കലാകാരന്‍ തന്റെ പതിനേഴാമത്തെ വയസിലാണ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ റൊമാന്റിക് മെലഡികള്‍ക്ക് സംഗീതം നല്‍കിയത്. തുടക്കം തന്നെ പ്രശ്‌സതരായ ഗായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച ബാലഭാസ്‌കര്‍ ഈസ്റ്റ് കോസ്റ്റിന് സമ്മാനിച്ചത് ഒരുപിടി നല്ല ഗാനങ്ങളാണ്. ഈസ്റ്റ് കോസ്റ്റിന്റെ നിരവധി ഷോകളിലും ബാലഭാസ്‌കര്‍ ഭാഗമായി ആ ഓര്‍മകളിലൂടെ ഒരു യാത്ര..
Post Your Comments