Latest NewsKerala

പ്രതിവര്‍ഷം 5 കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് വി.എസ്

വര്‍ഷങ്ങളോളം നീണ്ടു നിന്ന് സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കു അവസാനമാണ് പ്ലാച്ചിമടയിലെ ജലമൂറ്റുന്ന കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്

തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍ തോതില്‍ ജലചൂഷണം നടത്തിമാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയതെന്ന് മലമ്പുഴ എം.എല്‍.എ കൂടിയായ വി.എസ് പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു നിന്ന് സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കു അവസാനമാണ് പ്ലാച്ചിമടയിലെ ജലമൂറ്റുന്ന കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്. പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button