ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി നേതാവ് ശരത് പവാര്‍ മലക്കം മറിഞ്ഞു. താന്‍ ഒരിക്കലും മോദിയെ പിന്തുണച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. മോദിയെ പിന്തുണച്ചെന്നു പറഞ്ഞ് ചിലര്‍ ഇക്കാര്യത്തില്‍ തന്നെ വിമര്‍ശിക്കുന്നു. എന്നാല്‍ ഒരിക്കലും മോദിയെ താന്‍ പിന്തുണച്ചിട്ടില്ല. അത്തരത്തില്‍ ഒരിക്കലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധ വിമാനം വാങ്ങുന്നതിന്റെ ചെലവ് 650 കോടിയില്‍നിന്ന് 1,600 കോടിയായി വര്‍ധിച്ചതെങ്ങനെയെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഫേല്‍ ഇടപാടില്‍ സത്യം പുറത്തുവരാന്‍ സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷണം വേണം.ഇടപാടിലെ തുക എത്രയെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .
Post Your Comments