![](/wp-content/uploads/2018/10/kadakampally.jpg)
തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാൻ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക കുളക്കടവ് നിര്‍മിക്കുമെന്നും എന്നാല്‍ പ്രത്യേക ക്യൂ ഉണ്ടായിരിക്കില്ലെന്നും ക്യൂവില്‍ നില്‍ക്കാന്‍ തയാറുള്ള ഭക്തര്‍ മാത്രം ദര്‍ശനത്തിന് വന്നാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. നിലയ്ക്കലില്‍ വിരിവയ്ക്കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിക്കും. ശബരിമലയിലേക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. വനംവകുപ്പിനോട് കൂടുതല്‍ സ്ഥലം ആവശ്യപ്പെടുമെന്നും കടകംപള്ളി സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments