Latest NewsIndia

ശബരിമലവിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നല്കാൻ അയ്യപ്പസേവാ സംഘം, തീരുമാനമെടുത്തത് ആര്‍എസ്‌എസ് സര്‍സംഘചാലകിനെ കണ്ടതിന് ശേഷം

കേസിന്റെ നടപടികള്‍ വേഗത്തിലാക്കി ഭക്തജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് പ്രഥമ പരിഗണന.

ഡല്‍ഹി: ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കാന്‍ ആര്‍എസ്‌എസ് പരിവാര്‍ പ്രസ്ഥാനമായ ‘അയ്യപ്പസേവാ സമാജം’ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ദക്ഷിണേന്ത്യയിലെ അയ്യപ്പഭക്തരെ ഒരുമിച്ചുകൂട്ടി സുപ്രീംകോടതി വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനും സംഘടന തീരുമാനിച്ചു. കേസിന്റെ നടപടികള്‍ വേഗത്തിലാക്കി ഭക്തജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് പ്രഥമ പരിഗണന.

സംഘപരിവാര്‍ സംഘടനകളായ അയ്യപ്പ സേവാസമാജവും കേരള ക്ഷേത്രസംരക്ഷണ സമിതിയും നേരത്തെ ശബരിമല കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ശബരിമലയിലെ ആചാരം സംരക്ഷിക്കപ്പെടണമെന്നായിരുന്നു ആവശ്യം . കെപി കൈലാസ നാഥപിള്ളയായിരുന്നു സംഘടനകള്‍ക്ക് വേണ്ടി വാദിച്ചത്. ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനേയും സര്‍കാര്യവാഹ് ഭയ്യാ ജി ജോഷിയേയും സംഘടനാ നേതാക്കള്‍ കണ്ടിരുന്നു

അതിനുശേഷമാണ് പുനഃ പരിശോധന ഹർജി നല്കാൻ തീരുമാനം എടുത്തതായി അയ്യപ്പസേവാ സമാജം അറിയിച്ചത് . അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, വി.കെ.വിശ്വനാഥന്‍ എന്നിവരാണ് തീരുമാനം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button