
കോഴിക്കോട്: സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശേരിയിലെ ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവമുണ്ടായത്. ബാറിലെത്തിയ എട്ട് പേരടങ്ങുന്ന സംഘം ആദ്യം മദ്യപിക്കുകയും തുടര്‍ന്ന് സൗജന്യമായി മദ്യം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ നല്‍കാന്‍ ബാര്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെ റിസപ്ഷന്‍ കൗണ്ടറില്‍ എത്തി ഫര്‍ണിച്ചറും ടെലിഫോണും കംപ്യൂട്ടറുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരായ ഹരിദാസന്‍, രാജന്‍ എന്നിവരെ മര്‍ദിക്കുകയും ചെയ്തു.
ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകള്‍ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന കാറ്റാടിക്കുന്ന് വീട്ടില്‍ സുബിത്ത് (26), പിലാക്കണ്ടി ബിപിന്‍ലാല്‍ (27), ചമ്പ്രക്കാട്ട് പുറായില്‍ ബിജീഷ് (27), ആനപ്പാറ പൊയില്‍ പ്രവീണ്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments