KeralaLatest News

ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി. ആദ്യഘട്ടമായി കരാർ അടിസ്ഥാനത്തിൽ 10 ബസുകൾ നിരത്തിലിറക്കാൻ ടെൻഡർ ക്ഷണിച്ചു. ശബരിമല സീസണിൽ നിലയ്ക്കൽ മുതൽ പമ്പ വരെയായിരിക്കും സർവീസ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായതിനെത്തുടർന്നാണു കെഎസ്ആർടിസി പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നിലയ്ക്കൽ–പമ്പ ഉൾപ്പെടെയുള്ള റൂട്ടുകളുടെ പ്രത്യേകത പരിഗണിച്ചു വലിയ ബസുകൾക്കു പകരം 32 സീറ്റുള്ള ചെറിയ ബസുകളാണ് ആദ്യഘട്ടത്തിൽ ഇറക്കുന്നത്.

ബസും ഡ്രൈവറും നിർമാണക്കമ്പനി നൽകുകയും കണ്ടക്ടറും വൈദ്യുതിയും കെഎസ്ആർടിസിയുടെ ചുമതലയിലാക്കുകയും ചെയ്യുന്ന വെറ്റ്‌ലീസ് കരാർ അടിസ്ഥാനത്തിലാണു പദ്ധതി. ഒരു തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ ഓടും.

ചാർജിങ് സംവിധാനങ്ങൾ ബന്ധപ്പെട്ട ഡിപ്പോകളിൽ സ്ഥാപിക്കാൻ കെഎസ്ആർടിസി അനുമതി നൽകും. സബ്സിഡി ഇല്ലാത്തതിനാൽ കിലോമീറ്ററിന് 60 രൂപയ്ക്കു മുകളിൽ വാടക നൽകേണ്ടിവരുമെന്നാണു സൂചന. സബ്സിഡി ലഭിച്ചിരുന്ന സമയത്ത് ഇതു ശരാശരി 40 രൂപയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button