സോൾ: കിംജോങ് ഉൻ നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുനനത് . സംഭവം മറ്റൊന്നുമല്ല നായക്കുട്ടികളാണ് ശ്രദ്ധാകേന്ദ്രം, ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നയതന്ത്രത്തിനൊപ്പം നായതന്ത്രവും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ സമ്മാനിച്ചതാണ് പങ്സാന്‍ വിഭാഗത്തില്‍പ്പെട്ട 2 നായ്ക്കളെ. മികവേറിയ വേട്ടപ്പട്ടികളാണിവ. ചില്ലറക്കാരനല്ല ഇത്തരം നായ്ക്കൾ. അസാമാന്യ ബുദ്ധിവൈഭവമുള്ളള ഇനമാണിത്.
പങ്സാന്‍ ഇനത്തിൽ പെടുന്ന നായ്ക്കൾ വിശ്വസ്ഥതയ്ക്കും ബുദ്ധിശക്തിക്കും പേരുകേട്ട ഇനമാണ് . 2000 ല്‍ കിം ജോങ് ഇന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ദക്ഷിണ കൊറിയയുടെ കിം ദേ ജുങ്ങിനും ഇത്തരം 2 നായ്ക്കളെ നല്‍കിയിരുന്നു. പുതിയ അതിഥികളെ ഔദ്യോഗിക വസതിയുടെ ഭാഗമായി തന്നെ പാര്‍പ്പിക്കാനാണ് മൃഗസ്നേഹിയായ മൂണിന്റെ തീരുമാനം
Post Your Comments