Latest NewsIndia

മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

ബംഗളൂരു: മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. കര്‍ണാടകത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള തുമകുരുവിലെ ജെ.ഡി.എസ് നേതാവയ രവി കുമാറിനെയാണ് നടുറോഡില്‍ വെച്ച് രണ്ടുപേര്‍ വെട്ടിക്കൊന്നത്. ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കുന്നതിനിടെ രണ്ട് പേരെത്തി രവികുമാറിന് നേരെ മുളകുപൊടി എറിഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രവികുമാറിനെ കൊലപ്പെടുത്തിയ ഉടന്‍ തന്നെ അക്രമികള്‍ പിക്ക് അപ്പ് വാനില്‍ കടന്നുകളഞ്ഞു. തുമകുരുവിലെ ഗുണ്ടാ നേതാവായിരുന്നു രവികുമാര്‍.പിന്നീടാണ് രാഷ്ട്രീയത്തില്‍ എത്തിയത്. തുമകുരു കോര്‍പ്പറേഷനിലെ നിലവിലെ അംഗം കൂടിയായ രവികുമാറിനു നേരെ രാവിലെ എട്ട് മണിക്കാണ് ആക്രമണം ഉണ്ടായത്.

പഴയ ഏതെങ്കിലും കേസിലെ ശത്രുതയാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏഴുപേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നാണ് നിഗമനം. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. നിരവധി ക്രിമിനല്‍ കേസുകള്‍ ഗദ്ദ രവി എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button