മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരിക്കൽ കൂടി പരീക്ഷണ പറക്കൽ. പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് യാത്ര വിമാനം ചൊവ്വാഴ്ച വീണ്ടും പരീക്ഷണ പറക്കൽ നടത്തും. 25,07 എന്നീ റൺവേകൾക്കു മുകളിലൂടെ മൂന്നു വട്ടം വീതം പറന്നു ഇൻസ്ട്രുമെന്റ് അപ്രോച്ച് പൊസീജ്യറിന്റെ (ഐഎപി ) കൃത്യത ഉറപ്പാക്കും. തുടർന്നു റൺവേയോടു ചേർന്നു താഴ്ന്നു പറന്ന ശേഷം (sച്ച് ആൻഡ് ഗോ) വിമാനം കോഴിക്കോട്ടേയ്ക്ക് തിരിക്കും.
പരീക്ഷണ പറക്കലിൽ ഐഎപി വിജയകരമായി പൂർത്തിയാക്കി റിപ്പോർട്ട് അടുത്ത ദിവസം എയർപോർട്ട് അഥോറിറ്റിക്കു സമർപ്പിക്കും. വിമാനത്താവളം പ്രവർത്തനം ആരംഭിക്കാനുള്ള ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ ലൈസൻസ് അടുത്ത ദിവസം ലഭിക്കുമെന്നാണ് വിവരം.കഴിഞ്ഞ മാസം രണ്ടു തവണ യാത്രാവിമാനം വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു.
Post Your Comments