Indian Super LeagueLatest News

ഗോ​വ എ​ഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോ​ര്‍​ത്ത്‌ഈ​സ്റ്റ് യു​ണൈ​റ്റഡ്

അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ ഫെഡറിക്കോയുടെ പേരിലാണ്

ഗോ​ഹ​ട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഗോ​വ എ​ഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി നോ​ര്‍ത്ത്‌ ഈ​സ്റ്റ് യു​ണൈ​റ്റഡ്.നോര്‍ത്ത്‌ഈസ്റ്റിനായി ഫെ​ഡ​റി​കോ ഗ​ലെ​ഗോ, ബ​ര്‍‌​ത​ലോ​മി​യോ ഒ​ഗ്ബ​ച്ചെ​ എന്നിവര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ഗോ​വ​യ്ക്കാ​യി ഫെ​റാ​ന്‍ കൊ​റൊ​മി​നാ​സ് ഇ​ര​ട്ട​ഗോ​ള്‍ നേടി.ഐഎസ്‌എല്‍ അഞ്ചാം പതിപ്പിലെ ആദ്യ സമനിലയാണിത്.അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ ഫെഡറിക്കോയുടെ പേരിലാണ്.

കളിയുടെ എട്ടാം മിനിറ്റില്‍ ഫെഡറിക്കോ ഗലേഗോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോൾ നേടിയത്. 14-ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസെന്ന കൊറോയിലൂടെ ഗോവ ഒപ്പമെത്തി. 38-ാം മിനിറ്റില്‍ വീണ്ടും ഫെറാന്റെ കാലുകളിലൂടെ നോര്‍ത്ത് ഈസ്റ്റ് വല വീണ്ടും കുലുങ്ങിയതോടെ ഗോവ 2-1 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണം തുടര്‍ന്നു. ഏറെ വൈകാതെ നോര്‍ത്ത് ഈസ്റ്റ് 53-ാം മിനിറ്റില്‍ ബര്‍ത്തലോമ്യോയിലൂടെ ഗോൾ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button