NattuvarthaLatest News

മേപ്പയ്യൂരിൽ രണ്ട് വീടുകൾക്കുനേരെ ബോംബേറ്

മേപ്പയ്യൂർ: മേപ്പയ്യൂരിൽ രണ്ട് വീടുകൾക്കുനേരെ ബോംബേറ്. വിളയാട്ടൂരിലും കീഴ്പയ്യൂരിലും വീടുകൾക്കുനേരെ അജ്ഞാതസംഘം ബോംബെറിഞ്ഞു . വിളയാട്ടൂർ മൂട്ടപ്പറമ്പിലെ പുറത്തൂട്ടയിൽ അബ്ദുൾ സലാമിന്റെയും കീഴ്പയ്യൂർ പള്ളിക്ക് സമീപം മാനകടവത്ത് മുഹമ്മദ് സൈഫുള്ളയുടെയും വീടുകൾക്കുനേരെയാണ് ബോംബാക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മുഹമ്മദ് സെയ്ഫുള്ളയുടെ വീടിനുനേരെ ബോംബേറുണ്ടായത്.

അഞ്ജാതസംഘം മൂട്ടപ്പറമ്പിലെ സലാമിന്റെ വീടിനുനേരെ ഞായറാഴ്ച പുലർച്ചെ 3.1-നാണ് ആക്രമിച്ചത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഒരെണ്ണം വീടിന്റെ മേൽക്കൂരയിലും മറ്റൊന്ന് മുൻവശത്തെ വാതിലിലുമാണ് പതിച്ചത്. വാതിലിന്റെ അടിവശം തുളച്ച് കടന്ന ബോംബ് സ്വീകരണമുറിയിലെ ഷെൽഫു തകർത്തു.

ബോംബെറിഞ്ഞവർ തങ്ങളെ അപായപ്പെടുത്താൻ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് സംശയിക്കുന്നതായി അബ്ദുൾ സലാം പറഞ്ഞു. ആക്രമണമുണ്ടായ വീടുകൾ തമ്മിൽ ഒന്നര കിലോമീറ്ററോളം അകലമുണ്ട്. ഇരു വീട്ടുകാരും ബന്ധുക്കളാണ്. രണ്ടിടത്തും ഒരേസംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് മേപ്പയ്യൂർ അഡീഷണൽ എസ്.ഐ. പി.കെ. ജയചന്ദ്രൻ പറഞ്ഞു. സ്ഫോടനം നടന്ന ഉടൻതന്നെ മേപ്പയ്യൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button