തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പെരുമഴയില്‍. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ അറബിക്കടലില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. .
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. .
മുന്നറിയിപ്പു പിന്‍വലിക്കും വരെ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശം നല്‍കി. .
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മുതല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക, കുട്ടികളെ ഇക്കാര്യങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അഥോറിറ്റി നല്‍കിയിട്ടുണ്ട്. .
Post Your Comments