തിരുവനന്തപുരം: പോലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം. സംഭവം നടന്നിട്ട് 109 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കൂടാതെ പ്രതിയായ എഡിജിപിയുടെ മകള്‍ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന് പിന്നില്‍ ആരോപണവിധേയയെ സംരക്ഷിക്കാനാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.ഗവാസ്‌കറും ആരോപണ വിധേയയായ പെണ്‍കുട്ടിയും തങ്ങള്‍ക്കെതിരായ എഫഐആര്‍ റദ്ദാക്കാനായി നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഹർജിയിൽ തീരുമാനമായ ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയെന്നതാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. പോലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കര്‍ തിരിച്ചറിഞ്ഞിരുന്നു. തന്നെ മര്‍ദ്ദിക്കാന്‍ ഉപകരണമാണിതെന്നും ഗവാസ്‌കര്‍ തിരിച്ചറിഞ്ഞു.
Post Your Comments