ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഹാക്കിങ് പഠിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബില്‍ നിന്ന് ഉടൻ നീക്കുമെന്ന് യൂട്യൂബില്‍. ഇത്തരം വീഡിയോകളെ കുറിച്ച് പരിശോധന നടത്തുകയാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. . ഫേസ്ബുക്കിലെ അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ചത് ശേഷമാണ് ഇക്കാര്യവും ചര്‍ച്ചയായത്. ഫേസ്ബുക്കിലൂടെ ഉപയോക്താക്കള്‍ പോകുന്ന മറ്റ് അക്കൗണ്ടുകളിലും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി.
ഫേസ്ബുക്കിലെ “വ്യൂ ആസ്’ സൗകര്യമാണ് ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കിയതെന്നാണ് വിവരം. സുരക്ഷാപാളിച്ച ഒന്പതുകോടി അക്കൗണ്ടുകളെയാണ് ബാധിച്ചത്. സെപ്റ്റംബര്‍ 16നാണു കമ്ബനി നുഴഞ്ഞുകയറ്റ അന്വേഷണം തുടങ്ങിയത്. 25ന് എവിടെയാണു സുരക്ഷാപാളിച്ച എന്നു കണ്ടെത്തി. സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തി വരികയാണ്.
Post Your Comments