Latest NewsKerala

ശബരിമല വിധിക്കെതിരെ പു:നപരിശോധന ഹര്‍ജി നല്‍കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പു:നപരിശോധന ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചില്ലെന്നും ദേവസ്വം ബോര്‍ഡ് എന്നും സര്‍ക്കാരിനൊപ്പമേ നില്‍ക്കുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ന് മുഖ്യമന്ത്രി അതൃപതി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button