പാലക്കാട്: ബ്രൂവറിക്കെതിരേ പാലക്കാട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കഞ്ചിക്കോട് എലപ്പുളിയില്‍ ബ്രൂവറിക്കായി അപ്പോളോ കന്പനിക്ക് സര്‍ക്കാര്‍ അനുവദിച്ച സലത്തേക്ക് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പെപ്സി അടക്കം എട്ടോളം കുടിവെള്ളം ഉൗറ്റുന്ന കന്പനികള്‍ നിലവില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇനിയൊന്ന് വന്നാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളമെന്നത് അന്യമാകുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അപ്പോളോയ്ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്നും പദ്ധതി എലപ്പുളിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇങ്ങനെയുളള പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രദേശവാസികളും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു.
Post Your Comments