റിയോ ഡി ജനീറോ : ബ്രസിലീയന്‍ ട്രംപിനെതിരെ വന്പ്രതിഷധം ആളി കത്തുന്നു. ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (പിഎസ്എല്‍) നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയ്ക്കെതിരെ സ്ത്രീകളുടെ വന്‍പ്രതിഷേധം. സ്ത്രീകള്‍ക്കും ലൈംഗികന്യൂനപക്ഷങ്ങള്ക്കുമെതിരായി ബൊല്‍സൊനാരോ നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെയാണ് റിയോ ഡി ജനീറോയില്‍ പ്രതിഷേധം ആളിക്കത്തിയത്. ഇടതുപക്ഷ സംഘടനകളുടെ പിന്തുണയോടെ നടന്ന സമരത്തില്‍ പതിനായിരത്തോളം സ്ത്രീകള്‍ പങ്കാളികളായി.
ബ്രസീലിലെ വിവാദ നായകനാണ് ഇയാൾ, സ്ത്രീകള്‍ക്കെതിരായ പ്രസ്താവനകള്‍ക്കു പുറമെ കറുത്തവര്ഗക്കാര്ക്കുനേരെയും അധിക്ഷേപകരമായ പ്രസ്താവനകള്‍ ബൊല്‍സൊനാരോ നടത്താറുണ്ട്. ‘ബ്രസിലീയന്‍ ട്രംപ്’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അക്രമങ്ങളെ ചെറുക്കാന്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നത് നിയമവിധേയമാക്കണമെന്നും ബൊല്‍സൊനാരോ ആവശ്യപ്പെട്ടിരുന്നു.
Post Your Comments