കായംകുളത്ത് ദേശീയപാതയില്‍ രാമപുരത്തിന് സമീപം ടെംമ്പോയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറോടിച്ച കൊല്ലം ശൂരനാട് പടിഞ്ഞാറ്റന്‍ കിഴക്ക് വിജയഭവനത്തില്‍ വിജയന്റ്‌റെ മകന്‍ വിശാഖ് (28) ഒപ്പം കാറില്‍ സഞ്ചരിച്ച ശൂരനാട് പടിഞ്ഞാറ്റന്‍ കിഴക്ക് കൊല്ലശേരില്‍ ഗിരീഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ടെംമ്പോ യുടെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. കാറില്‍ സഞ്ചരിച്ചവര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. പരിക്കേറ്റവരെയും ഹൈവേ പോലീസും കരീലക്കുളങ്ങര പോലീസും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ടെംമ്പോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.
Post Your Comments