റിയാദ്: എണ്ണവിതരണം സുഗമമാക്കാനും ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് വിവരം. അല്സൗദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് ചര്‍ച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ്ഹൗസോ സൗദി ഭരണകൂടമോ പുറത്തുവിട്ടിട്ടില്ല.
Post Your Comments