അറ്റ്ലാന്റ: രാത്രികാലങ്ങളില്‍ കാറുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. പാര്‍ക്കിംഗ് ഏരിയകളിലും വീടുകളിലും മറ്റും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മോഷണം പതിവാക്കിയയാളാണ് 23കാരനായ ടിമോത്തി. ഇത്
പതിവാക്കിയ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ആക്വേര്‍ത്തിന് സമീപം നടത്തിയ മോഷണം ഇയാള്‍ക്കു തന്നെ തിരിച്ചടിയായി.
പതിവു പോലെ രാത്രിയില്‍ ആക്വേര്‍ത്തി എന്ന് സ്ഥലത്ത് മോഷണത്തിനിറങ്ങിയതായിരുന്നു ടിമോത്തി. നിരവധി നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കണ്ടപ്പോള്‍ ഇതെല്ലാം കുത്തിത്തുറന്ന മോഷണം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ ഏഴ് കാറുകളോളം കുത്തിത്തുറന്ന് ക്രെഡിറ്റ് കാര്‍ഡുകളും, ഐഡി കാര്‍ഡുകളും, കാശുമെല്ലാം മോഷ്ടിച്ചു. എന്നാല്‍ എട്ടാമത്തെ കാറിനടുത്തെത്തിയപ്പോഴേക്കും ക്ഷീണിച്ച ടിമോത്തി കാറിനുള്ളില്‍ ഒന്ന് മയങ്ങാന്‍ കിടന്നു. എന്നാല്‍ അറിയാതെ ഉറങ്ങിപ്പോയ കള്ളന്‍ ഉണര്‍ന്നപ്പോള്‍ കാണുന്നത് നാട്ടുകാരെയും പോലീസിനെയുമാണ്.
സ്വന്തം കാറില്‍ ടിമോത്തി ഉറങ്ങുന്നതുകണ്ട ടിമോത്തിയെ കണ്ട ഉടമയാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് പോലീസെത്തി കള്ളനെ തൊണ്ടി മുതലോടെ പിടികൂടി. കൂടാതെ എട്ട് കേസുകളും ടിമോത്തിക്കെതിരെ ചുമത്തി കസ്റ്റഡിയിലെടുത്തു.
Post Your Comments