Latest NewsInternational

ആറായിരത്തിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ട് ജീവിതാഘോഷം : ഒടുവില്‍ ഈ കാസനോവയുടെ മരണവും ലൈംഗിക ബന്ധത്തിനിടെ

റോം : ആറായിരത്തിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ട് ജീവിതം ആഘോഷിച്ച ഈ കാസനോവയുടെ മരണവും ലൈംഗിക ബന്ധത്തിനിടെ . അസാധാരണ ജീവിതത്തിനുടമയായിരുന്നു രണ്ടാം കാസനോവ എന്നറിയിപ്പെട്ട പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റി. തന്റെ 63-ാം വയസില്‍ 23 കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടവെയാണ് അന്ത്യം.

വിദേശ വിനോദ സഞ്ചാരിയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവെയാണ് ഇയാള്‍ക്ക് ദാരുണ മരണം സംഭവിച്ചത്. റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി 1970ല്‍ തന്റെ 17-ാം വയസിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിക്കുന്നത്. ബ്ലൗ അപ് എന്ന നൈറ്റ് ക്ലബ്ബിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിച്ചത്. തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷമാണ് ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്.

ടൂറിസ്റ്റ് ഏജന്‍സിക് വേണ്ടിയാണ് ശീതകാലത്ത് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ചയാണ് വിനോദ സഞ്ചാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. ഇങ്ങനെ തന്നെ മരിക്കാന്‍ അദ്ദേഹം മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button