റിയാദ്: ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദിയിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു.നിലവില്‍ നിയമം നടപ്പില്‍ വരുത്തിയ മേഖലകള്‍ക്ക് പുറമേ നാളെ മുതല്‍ മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവൽക്കരണം ആരംഭിക്കുന്നത്. രാജ്യത്ത് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ഓരോ ബോട്ടുകളിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം. നിയമം നടപ്പിലാക്കാത്ത ബോട്ടുകള്‍ക്ക് നാളെ മുതല്‍ കടലിലിറങ്ങാന്‍ അനുവാദം ലഭിക്കില്ല.
പുതിയ തലമുറ മത്സ്യബന്ധന ജോലിയിലേക്ക് കടന്നുവരാൻ മടികാണിക്കുന്നതിനാൽ നിയമം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് ബോട്ടുടമകൾ. അതേസമയം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ സൗദിയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളില്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
Post Your Comments