ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ് ജനത. സംഭവത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങൾ ഉണ്ടെന്നും അതിനെ തകർക്കുന്നതിലൂടെ ഒരു ജനതയുടെ വികാരത്തെയാണ് തകർക്കുന്നതെന്നും തമിഴ്‌നാട്ടിലെ ഭക്തർ വ്യക്തമാക്കുന്നു. ശബരിമലയ്ക്ക് പോകും എന്ന് പറയുന്ന സ്ത്രീകൾ ഭക്തി മൂലമല്ല പോകണമെന്ന് വാശി പിടിക്കുന്നതെന്നും അവർ പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാപായ എഎം ഖാന്‍വിന്‍ഡല്‍ക്കര്‍, റോഹിന്റണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ് , ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥ ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. 2007ല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് അന്നത്തെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അന്ന് ഇടത് സര്‍ക്കാരാണ് ഇതിനെ പിന്തുണച്ചത്. ഇപ്പോഴും കേരളസര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഇതും പ്രതിഷേധത്തിനും വഴിയൊരുക്കുന്നുണ്ട്.
Post Your Comments