CricketLatest News

തനിക്കും ധോണിക്കും ഒരേ ശീലം; ധോണിയുമായുള്ള സാമ്യം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

കഴിയുമ്പോഴൊക്കെ ധോണിയില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താന്‍ തയ്യാറാവാറുണ്ട്

ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ മഹേന്ദ്രസിംഗ് ധോണിയുമായി തനിക്കുള്ള സാമ്യം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ. മത്സരം എത്ര സമ്മര്‍ദ്ദ ഘട്ടത്തിലാണെങ്കിലും നായകനെന്ന നിലയില്‍ ധോണി ശാന്തനായിരിക്കും തനിക്കും അതേ ശീലമുണ്ടെന്ന് രോഹിത് വ്യക്തമാക്കി. കഴിയുമ്പോഴൊക്കെ ധോണിയില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താന്‍ തയ്യാറാവാറുണ്ട്. ഫീല്‍ഡിങുമായി ബന്ധപ്പെട്ട് ഏത് സമയത്തും സംശയ നിവാരണത്തിന് ഏത് സമയത്തും ധോണി സന്നദ്ധനാണെന്നത് തനിക്ക് കളിക്കിടയിലും സഹായകമാകാറുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.

നായകനെന്ന നിലയില്‍ വര്‍ഷങ്ങളായി വിവിധ മത്സരങ്ങളില്‍ വിവിധ ടീമുകളെ അദ്ദേഹം നയിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും ധോണിയെ ഭയപ്പെട്ട് കാണാന്‍ ക‍ഴിഞ്ഞിട്ടില്ല. ആവശ്യമായ സമയം എടുത്ത് മാത്രമേ ധോണി തീരുമാനങ്ങളെടുക്കാറുള്ളു ഇക്കാര്യത്തിലും ഞങ്ങള്‍ക്ക് സാമ്യതയുണ്ട്. തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് അക്കാര്യത്തെക്കുറിച്ച് ഒരിക്കൽ കൂടി ആലോചിക്കാൻ തങ്ങൾ തയ്യാറാകുമെന്നും രോഹിത് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button