ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് മോഡലും നടിയുമായ രഹാന ഫാത്തിമ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തത്.
ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്ന വിഭാഗം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. കമന്റുകളില്‍ ഏറെയും തെറിയഭിഷേകമാണ്. പല കമന്റുകള്‍ക്കും രഹ്ന ഫാത്തിമ മറുപടിയും നല്‍കുന്നുണ്ട്. രഹാനയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/photo.php?fbid=2179397075605475&set=a.1376928352519022&type=3&theater
Post Your Comments