മാനന്തവാടി: കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് ചുരമിറങ്ങവേ നഷ്ട്ടമായി, കൊക്കയിലേക്ക് പോകാതെ മൺതിട്ടയിൽ ഇടിച്ച് നിർത്തി ദുരന്തം ഒഴിവാക്കി ഡ്രൈവർ രക്ഷകനായി.
അപകടകരമായ വളവായ പാൽച്ചുരം ഒന്നാം വളവിനുമുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേ ബസിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. എതിർ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നൽകാൻ ബസ് നിർത്താൻ ശ്രമിക്കുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവർ അനുമോദിന് മനസിലായത്. മനസ്സാന്നിധ്യം വീണ്ടെടുത്ത ഡ്രൈവർ ബസ് ഇടത്തേക്ക് തിരിച്ച് മൺതിട്ടയിൽ ഇടിച്ചുനിർത്തുകയായിരുന്നു.
എൺപത്തിയേഴ് പേരാണ് ബസിൽ ഉണ്ടായിരുന്നത്, ഉചിതമായ തീരുമാനവും, ഡ്രൈാക്കിവറുടെ മനോധൈര്യവുമാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് ജനങ്ങൾ വ്യക്തമാക്കി.
Post Your Comments