കൊച്ചി: മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ ആരോഗ്യ പഠനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്. കൊച്ചി നഗരവാസികളില്‍ 40% പേര്‍ക്ക് അമിത കൊളസ്‌ട്രോള്‍ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്. പത്തില്‍ നാല് പേര്‍ക്ക് അപകടകരമായ ആരോഗ്യനിലയാണെന്ന് വ്യക്തമായി. 20നും 80നും ഇടയില്‍ പ്രായമുള്ള 1,23,867 പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചിയിലെ സാംപിളുകള്‍ പരിശോധിച്ചതില്‍ 10% പേരില്‍ മാത്രമേ നല്ല കൊളസ്‌ട്രോള്‍ വേണ്ടത്ര അളവിലുള്ളൂ എന്നതാണ് ഏറ്റവും ആശങ്കാജനകം.
കൊളസ്‌ട്രോള്‍ സാധാരണ നിലയിലാണെങ്കില്‍ പോലും എച്ച്ഡിഎല്‍ അളവ് കുറഞ്ഞിരിക്കുന്നതു ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 10% സാംപിളുകളില്‍ മാത്രമേ എച്ച്ഡിഎല്‍ അളവ് വേണ്ടത്രയുള്ളൂ. ജീവിത ശൈലി തന്നെയാണ് ഇതിന് പിന്നിലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, പോഷകഗുണങ്ങളില്ലാത്ത ആഹാരം കഴിക്കുന്നത്, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദം, അമിത മദ്യപാനം, പുകവലി എന്നിവയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നത്.
Post Your Comments