Latest NewsIndia

എന്‍ജിന്‍ തകരാര്‍: വിമാനം അടിയന്തിരമായി നിലത്തിറക്കി

ഇന്‍ഡോര്‍•36,000 അടി ഉയരത്തില്‍ പകരക്കവേ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 104 യാത്രക്കാരുമായി വന്ന വിമാനം ഇന്‍ഡോറില്‍ അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദ് രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9W 955 വിമാനം ഉച്ചയ്ക്ക് 12.06 നാണ് ഇന്‍ഡോറില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ബോയിംഗ് 737 വിമാനത്തിന്റെ ഒരു എന്‍ജിന്‍ നിശ്ചലമായതായി പൈലറ്റ്‌ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് വിമാനത്തിന് അടിയന്തിരമായി വിമാനം നിലത്തിറക്കാനുള്ള ക്രമീകരങ്ങള്‍ അധികൃതര്‍ നടത്തി.

82 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയില്‍ പകുതി വഴിയില്‍ വച്ച് എന്‍ജിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രതി മണിക്കൂറില്‍ 850 മൈല്‍ ആയിരുന്നു വിമാനത്തിന്റെ വേഗമെന്ന് ഒരു വിമാന നിരീക്ഷണ സൈറ്റിലെ വിവരങ്ങള്‍ പറയുന്നു.

ഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ജെയ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്ന വിമാനം യത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്വ്യം ഉണ്ടായതിനെ തുടര്‍ന്ന് മുംബൈയില്‍ തിരിച്ച്‌ ഇറക്കിയിരുന്നു. വിമാനത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്നത്തിനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ മറന്നുപോയതിനെ തുടര്‍ന്ന് 30 യാത്രക്കാര്‍ക്കാണ് ദേഹാസ്വാസ്ഥ്വ്യം അനുഭവപ്പെട്ടത്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിയില്‍ നിന്നുള്ള ജെറ്റ്എയര്‍വേയ്സ് വിമാനത്തില്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം പ്രവര്‍ത്തിക്കാതിരുന്നത് വാര്‍ത്ത‍യായിരുന്നു. ഈ സംഭവത്തിന് ഒരുദിവസം മുന്‍പ് ചെന്നൈ വിമാനത്തില്‍ എ.സിയ്ക്ക് തണുപ്പില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button