Latest NewsInternational

നിരവധി സ്ത്രീകളുമായി അടിച്ചു പൊളിക്കുന്ന ഇറ്റാലിയന്‍ ‘കാമദേവന്‍’ മരിച്ചത് ലൈംഗിക ബന്ധത്തിനിടെ

തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കും.

മിലാന്‍: ഏകദേശം 6000 സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇറ്റാലിയന്‍ ‘കാമദേവന്‍’ ലൈംഗിക ബന്ധത്തിനിടെ മരിച്ചു. ഹൃദയാഘാതം മൂലമാണ് ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റി എന്ന യുവാവ് മരണപ്പെട്ടത്. 23 വയസുള്ള വിദേശ യുവതിയോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് മൗറിസിയൊയ്ക്ക് ജീവന്‍ നഷ്ടമായത്.

റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു മരണം. പതിനേഴാം വയസില്‍ റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി ജോലിയില്‍ പ്രവേശിച്ച മൗറിസിയോ തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കും. തുടര്‍ന്ന് ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് പതിവ്. അതേസമയം, ഇങ്ങനെ മരിക്കാനാണ് മൗറിസിയൊ ആഗ്രഹിച്ചിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button