ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുപ്വാരയിലെ കര്‍നാഹ് സെക്ടറിലായിരുന്നു വെടിവെയ്പ്പ്. യാതൊരു പ്രകോപനവുമില്ലാതെയുളള പാക് സേനയുടെ വെടിവെയ്പ്പിന് ഇന്ത്യയും തിരിച്ചടിച്ചു. ആട്ടോമാറ്റിക്ക് മൊട്ടോറുകള്‍ ഘടിപ്പിച്ച ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്നും വെടിവെയ്പ്പ് പുലര്‍ച്ചെയും തുടര്‍ന്നുവെന്നും സൈന്യം അറിയിച്ചു.
Post Your Comments