പൂജയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പുഷ്പമാണ് താമര. താമര പൂവുകള്‍ വിടര്‍ന്ന് പാടങ്ങള്‍ കാണികള്‍ക്ക് എന്നും അത്ഭുതമാണ്. എന്നാല്‍ കാഴ്,ക്കു മാത്രമല്ല് ശരീരത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് താമര പൂക്കള്‍. ജീവിത ശെലീ രോഗങ്ങള്‍ തടയുന്നതിനുള്ള ആന്റി ഓക്സിഡന്റായ വിറ്റാമിന്‍-സി ധാരാളം അടങ്ങിയിട്ടുള്ള പുഷ്പമാണ് താമര. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ ഏറ്റവും നല്ല മരുന്നാണ് ഇത്. പൂക്കളിലെ ഫോസ്ഫറസിന്‍െ സാന്നിധ്യം എല്ലിനു കരുത്തേകുന്നു. വിറ്റാമിന്‍ ബിയും ഈ പൂക്കളിലുണ്ട്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും അമിതാര്‍ത്തവത്തിനും ഉത്കണ്ഠ, മനസികസമ്മര്‍ദ്ദം എന്നിവ അകറ്റാനും താമരപ്പു ഗുണകരമാണ്. റോബിനിന്‍ എന്ന് ഗ്ലൈക്കോസൈഡ് താമരപ്പൂവിലുണ്ട്.
താമരയുടെ 3-4 ഇതളുകള്‍ ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അതിയായ ദാഹം, അമിതചൂട് എന്നിവ ശമിപ്പിക്കും. കൂടാതെ 50 ഗ്രാം താമരപ്പൂക്കളുടെ നീര് ചതച്ച് പിഴിഞ്ഞു കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. താമരപ്പൂവില്‍ നിന്നു ശേഖരിക്കുന്ന എണ്ണ ഉപയോഗിച്ചാല്‍ ചര്‍മത്തിന് ഗുണം നല്‍കുന്നതോടൊപ്പം നരയകറ്റാനും സഹായിക്കും. താമരപ്പൂവിന്റെ സുഗന്ധം മൂലം ഭക്ഷണത്തില്‍ ചേര്‍ത്തും ഉപയോഗിക്കാറുണ്ട്് വെള്ള, പിങ്ക്, നീലനിറങ്ങളില്‍ കാണുന്ന താമരയുടെ ശാസ്ത്രനാമം നെലുംബോ ന്യൂറ ഫെറ എന്നാണ്. ന്യൂസിഫെറിന്‍, ലോട്ടസിന്‍, മെഫറിന്‍ തുടങ്ങിയവയാണ് താമരപ്പൂവിലെ പ്രധാന ഘടകങ്ങള്‍. റോബിനിന്‍ എന്ന് ഗ്ലൈക്കോസൈഡ് താമരപ്പൂവിലുണ്ട്.
Post Your Comments