KeralaLatest News

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുന്നു; നേതാക്കളുമായി ഇന്ന് ചര്‍ച്ച

തൊഴിലാളി യൂണിയനുകളും എം.ഡിയും തമ്മിലെ തര്‍ക്കവിഷയങ്ങളില്‍

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നു. യൂണിയന്‍ നേതാക്കളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഒക്ടോബര്‍ രണ്ട് മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ പണിമുടക്കിന് സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

തൊഴിലാളി യൂണിയനുകളും എം.ഡിയും തമ്മിലെ തര്‍ക്കവിഷയങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നത്.
സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം ഏര്‍പ്പെടുത്തിയത് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താതെ എംഡി ഏകപക്ഷീയമായിട്ടാണെന്നാണ് പ്രധാന ആക്ഷേപം. ഇക്കാര്യത്തില്‍ യൂണിയനുകളുമായി കരാറിലെത്തണമെന്നും സിംഗിള്‍ ഡ്യൂട്ടി പ്രായോഗികമല്ലാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാക്കരുതെന്നും ഗതാഗമത മന്ത്രി എം.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button