ചണ്ഡീഗഢ്: ശബ്ദം കൂട്ടിേേച്ചര്‍ത്ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റേതെന്ന രീതിയില്‍ പ്രചരിച്ച വ്യാജ വീഡിയോക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അനവേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.ഹര്‍ഷ് സോഫറ്റ് (@harshsofat9) എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു കഴിഞ്ഞു.
അമരീന്ദര്‍ സിങ്ങിന്റെ വീഡിയോയ്ക്കൊപ്പം അദ്ദേഹത്തിന്റേതെന്ന് തോന്നിക്കുന്ന ശബ്ദവും ചേര്‍ത്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ലഹരി ഉപയോഗിച്ച് നാവുകള്‍ കുഴഞ്ഞാണ് വീഡിയോയിലെ സംസാരം. മുഖ്യമന്ത്രിയെ അപമാനിക്കുന്നതിനായി മനപ്പൂര്‍വം നിര്‍മിച്ചതാണ് വീഡിയോയെന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. യൂത്ത് ഗ്രൂപ്പ് നഭസ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീടിത് ഫേസ്ബുക്കിലും ഷെയര്‍ ചെയ്യപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ഐടി നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൈനീസ് ആപ്പായ ടിക് ടോക് ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments