KeralaLatest News

മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം:  മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് തുറന്ന് പറഞ്ഞ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് ആ നയം അനുസരിച്ചാണെന്നും ബ്രൂവറി അനുവദിച്ചതില്‍ ഒരു അഴിമതി ഉണ്ടായിട്ടില്ല., പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂരിലെ ബ്രൂവറി അനുമതി അപേക്ഷയില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്. ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രൂവറി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് മുമ്പാകെ പത്ത് ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.

ബ്രൂവറി അനുവദിച്ച വിഷയത്തില്‍ വ്യവസായ വകുപ്പുമായി ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബ്രൂവറി അനുവദിച്ചിരുന്നു. അതേസമയം ബ്രൂവറിക്ക് 2003ല്‍ അനുമതി നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്നും ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button