ന്യൂഡല്‍ഹി: 50 ലക്ഷത്തോളം പേരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മാരക മരുന്ന് ഇന്‍ഡോറില്‍ നിന്ന് പിടിച്ചെടുത്തു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ലാബില്‍ നിന്നാണ് പിടിച്ചെടുത്തത്. പിഎച്ച്ഡിധാരിയായ ഇന്‍ഡോര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലാബ്. 9 കിലോഗ്രാം മയക്കുമരുന്നാണ് ലാബില്‍ നിന്നും കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഡയറക്ടറേറ്റ് ഓഫ് ററവന്യൂ ഇന്റലിജന്‍സാണ് മരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മരുന്ന് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഫെന്റാനൈല്‍ പിടികൂടുന്നത്.
പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് മാത്രമാണ് ഈ മരുന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെ ലബോറട്ടറിയില്‍ വെച്ച് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കൂ. വൈദ്യപരിശോധനയ്ക്കും അനസ്‌തേഷ്യ നല്‍കുന്നതിന് കുറഞ്ഞ അളവിലും വേദന സംഹാരിയായും ഫെന്റാനൈല്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. രാസായുധമായി ഉപയോഗിച്ചാല്‍ നിരവധിപേരെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഫെന്റാനൈല്‍. സംഭവവുമായി ബന്ധപ്പെട്ട് ലാബ് നടത്തിപ്പുകാരനെയും സഹായിയായ മെക്‌സിക്കന്‍ സ്വദേശിയേയും അറസ്റ്റ് ചെയ്?തു.
Post Your Comments