തൃശ്ശൂർ: തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം ഉയരുന്നു. തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പറമ്പിലെ മോട്ടോർ പുരയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. പറമ്പിൽ നാളികേരം ശേഖരിക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഒരു മാസത്തോളം പഴക്കമുളള മൃതദേഹം പുരുഷന്റേതാണെന്നാണ് കരുതുന്നത്.
മോട്ടോർ പുരയടക്കം ഇരിക്കുന്ന പ്രദേശം ഒറ്റപ്പെട്ട സ്ഥലമായതിനാൽ ആരെങ്കിലും മദ്യപിക്കാനായി എത്തിയതാകാമെന്നും പൊലീസ് കരുതുന്നു. മരണം പ്രളയത്തിന് മുൻപ് നടന്നതാകാമെന്നും പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായതിനാൽ പുറത്തറിയാൻ വൈകിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്.
Post Your Comments