തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ബാലഭാസ്‌കറിന് ബോധം തെളിഞ്ഞതായും എന്നാൽ പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയിംസില്‍ നിന്നുള്ള ന്യൂറോ സര്‍ജന്‍ എത്തിയ ശേഷമായിരിക്കും കൂടുതൽ ചികിത്സ നടത്തുക.
സെപ്‌തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ ഏക മകള്‍ തേജസ്വിനി ബാല മരണത്തിന് കീഴടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ‌്മിയും കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും അപകടനില തരണം ചെയ്‌തു.
Post Your Comments